സംസ്ഥാനത്ത് സ്വർണവില ഞെട്ടിക്കുന്നു. വലിയ കുതിച്ചുയരലാണ് സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. അതേസമയം അന്താരാഷ്ട്ര സ്വർണ്ണവില 2021 ഡോളറായിട്ടുണ്ട്.
തേനീച്ച പരിപാലന സർട്ടിഫിക്കറ്റ് കോഴ്സ് ഈ വർഷവും നടത്തും; അപേക്ഷിക്കാം
ഇന്ന് സ്വർണവില പവന് 45000 രൂപയായി. ഒരു പവൻ സ്വർണത്തിന് ഇന്നലെ 480 രൂപ ഉയർന്നിരുന്നു. ഇന്ന് 760 രൂപയും ഉയർന്നതോടെ രണ്ട് ദിവസംകൊണ്ട് വർധിച്ചത് 1240 രൂപയാണ്.
ഫോബ്സ് സമ്പന്ന പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളിയായി എം.എ യൂസഫലി; കൂടെ 169 ഇന്ത്യക്കാരും
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 95 രൂപ ഉയർന്നു. ഇന്നലെ 60 രൂപ ഉയർന്നിരുന്നു. ഇന്നത്തെ വിപണി വില 5625 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില ഇന്ന് 90 രൂപ ഉയർന്നു. ഇന്നലെ 50 രൂപ ഉയർന്നിരുന്നു. വിപണി വില 4685 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക