ഇൻഡിഗോ വിമാനത്തിൽ മദ്യപിച്ചെത്തിയ യാത്രക്കാരൻ മോശമായി പെരുമാറി. മദ്യപിച്ചെത്തിയ ശേഷം ഇയാൾ എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഡൽഹി – ബംഗളൂരു വിമാനത്തിലാണ് സംഭവം നടന്നത്. ഇൻഡിഗോ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രശ്നം ഉണ്ടാക്കിയ യാത്രക്കാരനെ സിഐഎസ്എഫിന് കൈമാറി
കളമശേരിയിൽ രാത്രി ട്രെയിനിൽ നിന്നു കുറ്റിക്കാട്ടിൽ വീണ യുവതിക്ക് രക്ഷകരായി പൊലീസുകാർ
എമർജൻസി ഡോർ തുറക്കാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാർ ക്യാപ്റ്റനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ അവിടെനിന്ന് മാറ്റി. യാത്രക്കാരെല്ലാം സുരക്ഷിതരായിരുന്നുവെന്ന് എയർലൈൻ വ്യക്തമാക്കി.
വൈറലായി പ്ലേ സ്കൂൾ കുട്ടിയെ കൈയില്‍ തൂക്കിയെടുത്ത് വലിച്ചെറിയുന്ന അധ്യാപികയുടെ സിസിടിവി ദൃശ്യം
ഏറെ നാളായി ഇത്തരം വാർത്തകൾ പുറത്തുവരുന്ന സാഹചര്യമുണ്ട്. നേരത്തെ എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് ഒരാൾ മൂത്രമൊഴിച്ച വാർത്ത പുറത്തു വന്നിരുന്നു. ഗോ ഫസ്റ്റ് വിമാനത്തിനുള്ളിൽ എയർ ഹോസ്റ്റസിനോട് വിദേശ ടൂറിസ്റ്റായ യാത്രക്കാരൻ മോശമായി പെരുമാറിയതായും പരാതി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക