അടുത്തിടെയാണ് നടന് അക്ഷയ് കുമാറിന്റെ നേതൃത്വത്തില്‍ ബോളിവുഡിലെ ചില നടിമാരും ഗായകരും യുഎസ്,കാനഡ എന്നിവിടങ്ങളിലേക്ക് ഒരു ടൂര്‍ പോയത്. അക്ഷയ് കുമാറിന് പുറമേ മൗനി റോയ്, സോനം ബജ്വ, ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും ‘ദി എന്റർടെയ്നേഴ്സ് ടൂർ 2023’ന്റെ ഭാഗമായി.
ഈ ടൂറിലെ ഒരു താര നിശയില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്, മൗനി റോയ്, സോനം ബജ്വ എന്നിവരോടൊപ്പം അക്ഷയ് കുമാര്‍ ഷർട്ടില്ലാതെ നൃത്തം ചെയ്യുന്നതാണ് ഈ വീഡിയോയില്‍ കാണിക്കുന്നത്.
ട്വിറ്ററില്‍ വൈറലായ വീഡിയോയില്‍ അക്ഷയ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി കമന്റുകള്‍ വരുന്നുണ്ട്. ഒരു വീഡിയോയിൽ അക്ഷയ് കുമാര്‍ ‘ബൽമ’ എന്ന ഗാനത്തിന് നൃത്തം ചെയ്യുന്ന മൗനി റോയ്, സോനം ബജ്വ എന്നിവര്‍ക്കിടയിലേക്ക് ഷര്‍ട്ടില്ലാതെ കയറി വന്ന് ഡാന്‍സ് കളിക്കുന്നതാണ് കാണിക്കുന്നത്.
ട്വിറ്ററില്‍ ഈ വീഡിയോ വൈറലായ അക്കൗണ്ടില്‍ ഇത് പോസ്റ്റ് ചെയ്തിരിക്കുന്നത് ഇത്തരം ഒരു ക്യാപ്ഷനോടെയാണ്- “എന്തൊരു ക്രിഞ്ച് അനുഭവമാണ് ഇത്. 59 കാരനായ ഷര്‍ട്ട് ഇടാത്ത ഒരു അങ്കിള്‍ 23, 24 വയസുള്ള പെണ്‍കുട്ടികള്‍ക്കൊപ്പം വളരെ ക്രിപ്പിയായ സ്റ്റെപ്പുകളുമായി ഞാന്‍ പ്രധാനപ്പെട്ടയാളാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നു. അക്ഷയ് കുമാറിന്റെത് എന്തൊരു അധഃപതനമാണ്”
പ്രതികരിക്കാൻ ഇവിടെ എഴുതുക