പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. കേസിൽ ഇന്നോ നാളെയോ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘം നീക്കം നടത്തുന്നത്.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളും പൊലീസ് ഉദ്യോഗസ്ഥനയുമാണ് കേസിലെ പ്രതികൾ. തട്ടിപ്പ് നടന്ന് നാലര വർഷം കഴിഞ്ഞ ശേഷമാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിക്കുന്നത്.
താരസുന്ദരിമാരോടൊപ്പം അർദ്ധനഗ്നനായി നടന്റെ ഡാൻസ്; ട്രോളിക്കൊന്ന് സോഷ്യൽമീഡിയ
കേസിലാകെ ആറു പ്രതികളാണ് എന്നാണ് കുറ്റപത്രത്തിലുള്ളത്. ശിവരജ്ഞിത്, നസീം, പ്രണവ് ഇവർക്കു കോപ്പിയടിക്ക് സഹായം ചെയ്തു നൽകിയ പ്രവീൺ, സഫീർ, പൊലിസുകാരൻ ഗോകുൽ എന്നിവരാണ് കേസിലെ പ്രതികൾ. യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ നേതാക്കളാണിവർ. പ്രതികൾ സ്മാർട്ട് വാച്ച് ഉപയോഗിച്ച് കോപ്പിയടിച്ചുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക