കരിപ്പൂരിൽ 43 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. റിയാദിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പെരിന്തൽമണ്ണ തൂത സ്വദേശിയായ ഒട്ടേത്ത് മുഹമ്മദ് റഫീഖിൽ (33) നിന്നാണ് സ്വർണം പിടികൂടിയത്. ശരീരത്തിനുള്ളിൽ ഒളിപ്പിച്ചു കടത്തുവാൻ ശ്രമിക്കുകയായിരുന്നു.
ബിപി നിയന്ത്രണത്തിലാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
43.34 ലക്ഷം രൂപ വില മതിക്കുന്ന 744 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്. സ്വർണ മിശ്രിതമടങ്ങിയ മൂന്ന് ക്യാപ്സ്യൂളുകളായി ഒളിപ്പിച്ചാണ് സ്വർണം കടത്തുവാൻ ശ്രമിച്ചത്.
കുറച്ച ശരീരഭാരം നിലനിര്‍ത്താന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍
കള്ളക്കടത്തുസംഘം തനിക്കു വാഗ്ദാനം ചെയ്ത 70000 രൂപയ്ക്കു വേണ്ടിയാണ് കടത്തിന് ശ്രമിച്ചതെന്ന് റഫീഖ് കസ്റ്റംസിനോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക