സംസ്ഥാനത്ത് മൃഗസംരക്ഷണ വകുപ്പിന്റെ സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും നിരക്കുകൾ വർധിപ്പിച്ചു. സർക്കാർ മൃഗാശുപത്രികളിൽ ഓമന മൃഗങ്ങൾക്കുള്ള ഒ പി രജിസ്ട്രേഷൻ ഫീസ് പത്തു രൂപയിൽ നിന്ന് 20 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്.
സംസ്ഥാനത്ത് ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ; തീരുമാനവുമായി ഗതാഗത വകുപ്പ്
അതേസമയം, എഡിസിപി വാക്സിനേഷൻ ചാർജ് ആയി ഇടക്കിയിരുന്ന പത്തു രൂപ ഇനി സൗജന്യമായി നൽകും. എന്നാൽ റെബിസ് ഫ്രീ സർട്ടിഫിക്കറ്റിന് 25 രൂപയാക്കി.
ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ് – യുജിസിക്ക് 13 വരെ അപേക്ഷിക്കാം
മൃഗങ്ങൾക്കുള്ള മൈനർ സർജറിയുടെ നിരക്ക് 50 രൂപയായിരുന്നത് 75 രൂപയാക്കി വർദ്ധിപ്പിച്ചു. മാത്രമല്ല മേജർ സർജറി നിരക്ക് 170 രൂപയിൽ നിന്ന് 250 രൂപയാക്കിയാണ് വർദ്ധിപ്പിച്ചത്. പുതുക്കിയ നിരക്കുകൾ ഈ മാസം ഒന്നിന് തന്നെ പ്രാബല്യത്തിൽ വന്നതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക