തമിഴ് പ്രേക്ഷകർക്ക് എന്നപോലെ മലയാളി പ്രേക്ഷകർക്കും സുപരിചിതനാണ് യോഗി ബാബു. മലയാളത്തിൽ ഇതുവരെ വേഷമിട്ടില്ലെങ്കിലും യോഗി ബാബുവിന് നിരവധി മലയാളി ആരാധകരും ഉണ്ട്.
ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ആദ്യ ഫോട്ടോ പങ്കുവെച്ച് ബാല
ചെറിയ വേഷങ്ങളിലൂടെയാണ് സിനിമയിലെത്തിയതെങ്കിലും തെന്നിന്ത്യയിൽ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനാകാൻ യോഗി ബാബുവിന് സാധിച്ചു. ഇപ്പോഴിതാ മലയാളി പ്രേക്ഷകർക്ക് ഉൾപ്പെടെ സന്തോഷം നൽകുന്ന വാർത്തയാണ് പുറത്തുവരുന്നത്.
കാളിദാസ് ജയറാം നായകനാകുന്ന ‘രജനി’ മലയാളത്തിലും തമിഴിലും എത്തും
വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂരമ്പല നടയിൽ’ എന്ന സിനിമയിലൂടെ യോഗി ബാബു മലയാളത്തിലും വേഷമിടുകയാണ്. ജയ ജയ ജയ ജയ ഹേ എന്ന ചിത്രത്തിനുശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമാണ് ഗുരുവായൂരമ്പല നടയിൽ. ചിത്രത്തിന്റെ പോസ്റ്ററെല്ലാം വളരെ വേഗത്തിൽ തന്നെ ശ്രദ്ധേയമായിരുന്നു. യോഗി ബാബുവിനോടൊപ്പം ഉള്ള ചിത്രം വിപിൻദാസ് പങ്കുവെച്ചിട്ടുണ്ട്. ഗുരുവായൂരമ്പല നടയിൽ എന്ന ചിത്രത്തിൽ പൃഥ്വിരാജ് ഒപ്പം ബസിലുമാണ് മുഖ്യ വേഷത്തിൽ എത്തുന്നത്. സിനിമ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഗുരുവായൂരമ്പല നടയിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക