ബാലതാരമായി എത്തി ദേശീയ പുരസ്കാരം വരെ നേടിയെടുത്ത താരമാണ് കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം തന്നെ ബാലതാരമായി എത്താൻ കാളിദാസിന് സാധിച്ചു. രണ്ടു ചിത്രങ്ങളും ജയറാമിനൊപ്പമായിരുന്നു. പിന്നീട് നായകനായി തമിഴിലും മലയാളത്തിലും സജീവമാണ് ഇപ്പോൾ കാളിദാസ്.
ഇപ്പോഴിതാ കാളിദാസ് നായകനാകുന്ന ‘രജനി’ ഒരുങ്ങുകയാണ്. മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തും. വിനില്‍ സ്കറിയ വര്‍ഗീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ ആദ്യ ഫോട്ടോ പങ്കുവെച്ച് ബാല
തമിഴില്‍ ‘അവര്‍ പേയര്‍ രജനി’ എന്നാണ് പേര്. ആര് ആര് വിഷ്ണുവാണ് ഛായാഗ്രാഹണം. നമിത പ്രമോദ് നായികയാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, റേബ മോണിക്ക, അശ്വിന് കുമാര്‍, കരുണാകരന് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക