ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കാനുള്ള അവസാന ദിവസമാണ് ബുധനാഴ്ച. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് രേഖകൾ സമർപ്പിക്കുവാനുള്ള അവസാന തീയതിയാണ് ഇന്ന്. അവസാന തീയതിക്കകം പണം അടച്ചില്ലെങ്കിൽ അവസരം റദ്ദാക്കും.
മുഖ്യമന്ത്രി അടുത്തമാസം യുഎഇ സന്ദർശനം നടത്തും; ഏഴിന് അബുദാബിയിൽ
കരിപ്പൂരിലെ ഹജ്ജ് ഹൗസിലും കോഴിക്കോട് പുതിയറയിലെ റീജണൽ ഹജ്ജ് കമ്മിറ്റി ഓഫീസിലുമെല്ലാം രേഖകൾ സ്വീകരിക്കുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെട്ടവരിൽ 8450 പേർ പാസ്പോർട്ടും അനുബന്ധ രേഖകളും കൈമാറിയിട്ടുമുണ്ട്.
ഇത്തവണ സംസ്ഥാനത്ത് നിന്ന് 10,331 പേർക്കാണ് ഹജ്ജിന് അവസരം ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക