മുഖ്യമന്ത്രി പിണറായി വിജയൻ നാലുദിവസത്തെ സന്ദർശനത്തിനായി യുഎഇയിലേക്ക് പോകും. അടുത്തമാസം ഏഴിന് മുഖ്യമന്ത്രി അബുദാബിയിലെത്തും.
ആർമി റിക്രൂട്ട്മെന്റ് ഓൺലൈൻ പരീക്ഷ ഏപ്രിൽ 17 മുതൽ 26 വരെ നടക്കും
അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തിലും വിവിധ സംഘടനകൾ നടത്തുന്ന പരിപാടികളിലും മുഖ്യമന്ത്രി സാന്നിധ്യം അറിയിക്കും. യുഎഇ സർക്കാറിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് മുഖ്യമന്ത്രിയുടെ സന്ദർശനം. അതേസമയം ഇടതു സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി അബുദാബി കേരള സോഷ്യൽ സെന്റർ അടുത്തമാസം ഏഴിന് വൈകിട്ട് ഏഴുമണിക്ക് നാഷണൽ തിയേറ്ററിൽ നടത്തുന്ന പരിപാടിയിലും പത്തിന് ദുബായിലെ പരിപാടിയിലും മുഖ്യമന്ത്രി ജനങ്ങളുമായി സംവദിക്കും.
കാട്ടുപന്നികളെ ഉപാധികളുടെ വെടിവെച്ചു കൊല്ലാനുള്ള അനുമതി ഒരു വർഷത്തേക്ക് കൂടി നീട്ടും
അടുത്തമാസം 8 മുതൽ 10 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ ആണ് നിക്ഷേപക സംഗമം നടക്കുക. മന്ത്രിമാരായ പി രാജീവ്, പി.എ മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് തുടങ്ങിയ 9 പേരടങ്ങുന്ന സംഘമാണ് യുഎഇ സന്ദർശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക