ബോളിവുഡ് താരം പരിനീതി ചോപ്രയും ആം ആദ്മി നേതാവ് രാഘവ് ഛദ്ദയുമാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ച. ഇരുവരും ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള വാര്‍ത്തകളാണ് നിലവില്‍ പുറത്ത് വരുന്നത്. ഇതിനിടയില്‍ ഇരുവരും ഒരുമിച്ച് ഭക്ഷണം കഴിഞ്ഞിറങ്ങുന്ന വീഡിയോകളും ട്വിറ്ററില്‍ പ്രചരിച്ചിരുന്നു.
പരിനീതിയുമായുള്ള ബന്ധം രാജ്യസഭയിലും രാഘവിന് നല്കിയ ചെയര്‍മാന്റെ മറുപടിയിലും കടന്നുവന്നിരുന്നു. സമൂഹികമാധ്യമങ്ങളില്‍ നിങ്ങള്‍ ഇതിനോടകം ആവശ്യത്തിനിടം കൈവരിച്ചിട്ടുണ്ടെന്നായിരുന്നു സംഭവത്തില്‍ രാജ്യസഭ ചെയര്മാന് ജഗ്ദീപ് ധന്‍കറിന്റെ പരിഹാസം.
പരിനീതിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് തന്നോട് രാഷ്ട്രീയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിക്കാനായിരുന്നു രാഘവ് ഒരിക്കൽ നൽകിയ മറുപടി.
ഇപ്പോഴിതാ ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിനിടെ രാഘവിനോട് വീണ്ടും പരിനീതിയെക്കുറിച്ച് ചോദിച്ചത്. ഇതിന് മറുപടിയായി, ചിരിച്ചുകൊണ്ട് എംപി മറുപടി പറഞ്ഞത് ഇങ്ങനെ, ഭാവിയിൽ ആഘോഷിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടാകും, തൽക്കാലം, എഎപിയുടെ ദേശീയ പാർട്ടി പദവി ആഘോഷിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നാണ് രാഘവ് ഛദ്ദ പറഞ്ഞത്.
ഒരു പ്രത്യേക അഭിമുഖത്തിൽ അതിനെക്കുറിച്ച് എല്ലാം വിശദീകരിക്കുമെന്നും രാഘവ് പറഞ്ഞു. രാഘവിന്റെയും പരിനീതിയുടെയും വിവാഹ നിശ്ചയം ഏപ്രിൽ 10ന് നടക്കുമെന്ന തരത്തിൽ കഴിഞ്ഞ ആഴ്ച അഭ്യൂഹങ്ങൾ പരന്നിരുന്നു. പരിനീതിയും രാഘവും തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ ഒരുമിച്ച് പഠിച്ച പരിനീതിയും രാഘവും ഏറെ നാളായി സുഹൃത്തുക്കളാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക