തെന്നിന്ത്യൻ സൂപ്പർതാരം നയൻതാരയുടെ 75- മത് സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് നയൻതാര കടന്നുവന്നത്. തുടർന്ന് രാപ്പകൽ, വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു.
എന്നാൽ നയൻതാരയുടെ കരിയർ മാറ്റിമറിച്ചത് തമിഴിലേക്കുള്ള ചുവടുവെക്കലാണ്. തമിഴിൽ രജനികാന്ത് ഉൾപ്പെടെ മുൻനിര താരങ്ങൾക്കൊപ്പം വേഷമിടാൻ നയൻതാരയ്ക്ക് സാധിച്ചു. തുടർന്ന് ഗ്ലാമർ വേഷങ്ങളിലേക്കുള്ള ചേക്കേറൽ.
വിവാദങ്ങളും വിമർശനങ്ങളുമായി പിന്നീട് നയൻതാരയുടെ സിനിമ ജീവിതം. സിനിമയ്ക്കൊപ്പം യഥാർത്ഥ ജീവിതത്തിലും പലകുറി വിവാദങ്ങളിൽ പെട്ടു. എന്നാൽ നയൻതാരയ്ക്ക് തിരിച്ചുവരണമായിരുന്നു. ഗ്ലാമർ വേഷങ്ങളോട് വിട പറഞ്ഞ് കഥാപാത്രം മൂല്യങ്ങൾ ഉള്ള സിനിമകളിൽ നയൻതാര എത്തി. പിന്നീട് ഇങ്ങോട്ട് തമിഴിൽ നയൻതാരയ്ക്ക് മാത്രമായി ഒരു ഇരിപ്പിടമുണ്ടായി.
റിച്ചാർഡ് ഗിർ ശിൽപ ഷെട്ടിയെ ചുംബിച്ച സംഭവം; ശില്പ ഷെട്ടിയെ കുറ്റവിമുക്തയാക്കി
നയൻതാരയെ മനസ്സിൽ കണ്ടുകൊണ്ട് മാത്രം കഥ എഴുതുന്നവരും നയൻതാരയെ കാണാൻ വേണ്ടി മാത്രം സിനിമകൾ കാണുന്നവരും ഉണ്ടായി. നായകൻ ഇല്ലാതെയും സിനിമയെ കൊണ്ടുപോകാമെന്ന് നയൻതാര കാണിച്ചുതന്നു. ജീവിതത്തോടും കരിയറിനോടും പൊരുതി പൊരുതി അവർ തെന്നിന്ത്യൻ ലേഡീസ് സൂപ്പർസ്റ്റാറായി മാറി. ഒട്ടും എളുപ്പമായിരുന്നില്ല നയൻതാരയുടെ വഴികൾ. എന്നാൽ ഇന്ന് ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യൻ താരം. വെള്ളിത്തിരയിൽ വജ്ര ജൂബിലി ആഘോഷിക്കുകയാണ് ലേഡി സൂപ്പർസ്റ്റാർ.
മഞ്ജു വാര്യരുടെ കാറിന് പിന്നാലെ ഓടി ആരാധിക, ട്രാഫിക് ബ്ലോക്ക് ആയി- വീഡിയോ
നയൻതാരയുടെ 75-മത്തെ ചിത്രം ഒരുങ്ങുന്നത് ജയ്, സത്യരാജ് എന്നിവർക്കൊപ്പമാണ്. അതേസമയം നിർമ്മാതാവ് ശശികാന്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ടെസ്റ്റ് എന്ന ചിത്രത്തിൽ മാധവൻ, സിദ്ധാർത്ഥ് എന്നിവർക്കൊപ്പം നയൻതാരയും മുഖ്യ വേഷത്തിൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക