ലോകത്തെ ഏറ്റവും വിലയേറിയ ഉരുളക്കിഴങ്ങിനെ കുറിച്ച് കേട്ടിട്ടുണ്ടോ? പൊതുവേ വില കുറഞ്ഞ പച്ചക്കറിയായ ഉരുളക്കിഴങ്ങിന്റെ വിലയേറിയ വകഭേദങ്ങളിൽ ഒന്നാണ് ലെ ബോനറ്റേ. വിലയേറിയത് എന്ന് പറഞ്ഞാൽ ചില്ലറ അല്ല, ഒരു കിലോയ്ക്ക് ഏകദേശം 50000 രൂപ വരെ വില ഉണ്ട് ഈ വക ബേദത്തിന്.
ഫ്രാൻസിലാണ് ഈ വകബേധം ഉള്ളത്. ഈ ഉരുളക്കിഴങ്ങ് ലോകത്തു തന്നെ വളരെ അപൂർവമാണ്. വർഷത്തിൽ 10 ദിവസത്തേക്ക് മാത്രമേ ഇവ സാധാരണയായി വിൽപനക്കെത്താറുള്ളൂ. ഫ്രാൻസിലെ ഇലെ ഡെ നോർമോട്ടിയർ ദ്വീപിലാണ് ലെ ബോനറ്റേ വളരുന്നത്.
ദ്വീപിലെ 50 ചതുരശ്ര മീറ്റർ സ്ഥലത്ത് മാത്രമാണ് ഉരുളക്കിഴങ്ങ് കൃഷി ചെയ്യുന്നത്. മണൽ നിറഞ്ഞ ഭൂമിയിലാണ് ഇത് വളരുന്നത്. കടൽപ്പായൽ, ആൽഗകൾ എന്നിവ ഇതിനുള്ള വളമായി ഉപയോഗിക്കാറുണ്ട്. ലെ ബോനറ്റേ ഉരുളക്കിഴങ്ങിന്റെ രുചിയും മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. ചെറുനാരങ്ങയുടേയു പോലുള്ള ചെറിയ പുളിയും അൽപം ഉപ്പുരസവും വാൽനട്ടിന്റെ രുചിയും ചേർന്ന പ്രത്യേകര തരം ഫ്ലേവറാണ് ഈ ഉരുളക്കിഴങ്ങിന്റേത്.
ലെ ബോനറ്റേ ഉരുളക്കിഴങ്ങുകൾ പെട്ടെന്ന് ഉടഞ്ഞു പോകുന്നതും അതീവ ലോലവുമാണ്. അതിനാൽ തന്നെ അവ ഓരോന്നായി കൈകൊണ്ട് പറിച്ചെടുക്കുകയാണ് ചെയ്യുന്നത്. ഈ ഉരുളക്കിഴങ്ങിന്റെ തൊലി മണ്ണിന്റെയും സമീപത്തുള്ള കടൽജലത്തിന്റെ എല്ലാ ഗുണങ്ങളും ആഗിരണം ചെയ്യുന്നതിനാൽ ഇതിന്റെ തൊലി കളയാതെയാണ് പലരും ഉപയോഗിക്കുന്നത്.
ഇലെ ഡെ നോർമോട്ടിയർ ദ്വീപിൽ നിന്ന് വിളവെടുക്കുന്ന 10,000 ടൺ ഉരുളക്കിഴങ്ങുകളിൽ, 100 ടൺ മാത്രമാണ് ലാ ബോണറ്റ്. ഇതും വില കൂടാൻ ഒരു കാരണമാണ്. ഏഴ് ദിവസമായിരിക്കും സാധാരണ ലാ ബോണറ്റ് ഉരുളക്കിഴങ്ങിന്റെ വിളവെടുപ്പ്. ഈ ഏഴ് ദിവസങ്ങളിലായി ഏകദേശം 2500 ആളുകൾ അവ പറിക്കാൻ മാത്രം നിയോഗിക്കപ്പെടാറുണ്ട്. ഈ പ്രത്യേക തരം ഉരുളക്കിഴങ്ങ് സാലഡ് പ്യൂരി, സൂപ്പ്, ക്രീം എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക