തലശ്ശേരി ബിഷപ്പിനെ കാണുവാനാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ നീക്കം. ഈസ്റ്റർ ദിനത്തിലെ സ്നേഹയാത്രയുടെ തുടർച്ചയായി വിഷുവിന് ക്രൈസ്തവ വിശ്വാസികളുടെ വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ബിജെപിയുടെ രാഷ്ട്രീയം നീക്കം. അക്കാര്യത്തിന് കൂടി തടയിടാൻ ആണ് കെപിസിസി പ്രസിഡന്റ് സുധാകരൻ രംഗത്തിറങ്ങിയിരിക്കുന്നത്.
കൈനീട്ടം ഉൾപ്പെടെ നൽകിക്കൊണ്ടായിരുന്നു ബിജെപിയുടെ സൗഹൃദം ഉറപ്പിക്കൽ. അതേസമയം വോട്ട് ലക്ഷ്യമിട്ടല്ല സന്ദർശനം എന്ന് കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവേദ്കർ പറഞ്ഞു. പരസ്പരമുള്ള സൗഹൃദ കൂട്ടായ്മ ഊട്ടിയുറപ്പിക്കാൻ എല്ലാ മാസവും ഇത്തരം കൂടിച്ചേരലുകൾ നടത്താനാണ് ബിജെപിയുടെ തീരുമാനം. മാത്രമല്ല പെരുന്നാളിന് മുസ്ലിം വിശ്വാസികളുടെ വീടുകൾ സന്ദർശിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക