സ്പീക്കറുടെ ഓഫീസിന് മുന്നിൽ ഉണ്ടായ സംഘർഷം മൊബൈലിൽ ചിത്രീകരിച്ച സംഭവം; മാധ്യമങ്ങൾക്ക് നോട്ടീസ് നൽകിയ നടപടി പിൻവലിക്കണമെന്നാവശ്യവുമായി കേരള പത്രപ്രവർത്തക യൂണിയൻ
നിയമസഭാ സ്പീക്കറോടാണ് കേരള പത്രപ്രവർത്തക യൂണിയൻ ആവശ്യമുന്നയിച്ചത്. കാലഹരണപ്പെട്ട വ്യവസ്ഥകളുടെ സാങ്കേതിക നൂലാമാലകൾ ആയുധമാക്കി സ്വതന്ത്ര മാധ്യമപ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കാനുള്ള ശ്രമം ജനാധിപത്യ സംവിധാനത്തെ ദുർബലപ്പെടുത്തുന്നതാണ്. പെട്ടെന്നൊരു അസാധാരണ സംഭവം ഉണ്ടായപ്പോൾ തൊഴിലിന്റെ ഭാഗമായി അത് ചിത്രീകരിക്കുക എന്ന സ്വാഭാവിക പ്രവർത്തനമാണ് ഉണ്ടായത്.
അതിലെ ശരിയും തെറ്റുകളും സ്പീക്കർ തന്നെ നിയമസഭയിൽ ചൂണ്ടിക്കാട്ടുകയും വിഷയം അവസാനിച്ചതായി അറിയിക്കുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ അതിനുശേഷമാണ് മാധ്യമങ്ങളെ തിരഞ്ഞുപിടിച്ച് നോട്ടീസ് നൽകിയിരിക്കുന്നത്. അതേസമയം നിയമസഭയിൽ മാധ്യമങ്ങൾക്ക് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഇതെന്ന് സംശയം ജനിപ്പിക്കുന്നതാണ് നടപടിയെന്നും പത്രപ്രവർത്തക യൂണിയൻ പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക