കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 10753 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കോവിഡ് പ്രതിദിന കോവിഡ് കേസുകളിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
നിലവിലുള്ള കൊവിഡ് രോഗികളുടെ എണ്ണമാകട്ടെ 53720 ആയി. വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ ഉയരുമെങ്കിലും പുതിയൊരു തരംഗം ഉണ്ടാകുവാനുള്ള സാധ്യത ഇല്ലെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
അതേസമയം, രാജ്യത്ത് കഴിഞ്ഞ ദിവസം 11000 ത്തിന് മുകളിൽ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തുള്ള ആശുപത്രികളിൽ തൊണ്ണൂറ് ശതമാനം ഐസിയു കിടക്കകൾ സജ്ജമാക്കിയിട്ടുണ്ട്. ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിച്ചിട്ടില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശത്തോടെ സംസ്ഥാനങ്ങളിൽ മോക്ഡ്രില്ലുകൾ നടന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക