വിക്ഷേപണ തറയിൽ എത്തിക്കാതെ ഘടകങ്ങൾ വേഗത്തിൽ കൂട്ടിയോജിപ്പിക്കാനുള്ള സംവിധാനമാണ് പിഎസ്എൽവി ഇന്റഗ്രേഷൻ ഫെസിലിറ്റി. പി ഐ എഫ് സംവിധാനം ഉപയോഗപ്പെടുത്തിയ ആദ്യ റോക്കറ്റിന്റെ വിക്ഷേപണമാണ് ഏപ്രിൽ 22ന് ശ്രീഹരിക്കോട്ടയിൽ നടക്കുക.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെഞ്ചറിലെ പിഐഎഫ് കേന്ദ്രത്തിൽ റോക്കറ്റിന്റെ ഒന്നും രണ്ടും ഘട്ടങ്ങൾ സംയോജിപ്പിച്ച ശേഷം മൊബൈൽ ലോഞ്ച് പെഡസ്റ്റലിന്റെ സഹായത്തോടെ ഒന്നാം വിക്ഷേപണ തറയിലേക്ക് മാറ്റി. സിംഗപ്പൂരിന്റെ ഉപഗ്രഹമാണ് പിഎസ്എൽസി 55 ദൗത്യത്തിലൂടെ ബഹിരാകാശത്തിൽ എത്തിക്കുക
പ്രതികരിക്കാൻ ഇവിടെ എഴുതുക