120 ഫസ്റ്റ് ക്ലാസ്, 86 സെക്കൻഡ് ക്ലാസ് സീറ്റുകളാണ് ട്രെയിനിൽ ഉള്ളത്. ജൂൺ 26 വരെയുള്ള വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തുക. ഫസ്റ്റ് ക്ലാസിന് 630 രൂപയും സെക്കൻഡ് ക്ലാസിന് 465 രൂപയുമാണ് ഏർപ്പെടുത്തിയിരിക്കുന്ന നിരക്ക്.
രാവിലെ 9.45, 11.30 ഉച്ചയ്ക്ക് 3:00 മണി എന്നീ സമയങ്ങളിലാണ് സർവീസുകൾ നടത്തുക. ശനിയാഴ്ചകളിൽ മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്കും ഞായറാഴ്ചകളിൽ ഊട്ടിയിൽ നിന്ന് മേട്ടുപ്പാളയത്തിലേക്ക് ആണ് പ്രത്യേക സർവീസുകൾ നടത്തുന്നത്. മേട്ടുപ്പാളയത്ത് നിന്ന് രാവിലെ 9.10ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 2: 20ന് ഊട്ടിയിലെത്തും
ഊട്ടിയിൽ നിന്ന് 11.25ന് തിരിക്കുന്ന ട്രെയിൻ 4. 20ന് മേട്ടുപ്പാളയത്തെത്തും. 40 ഫസ്റ്റ് ക്ലാസ് സീറ്റുകളും 140 സെക്കൻഡ് ക്ലാസ്സുമാണ് ഇതിൽ ഉള്ളത്. ഊട്ടി – മേട്ടുപ്പാളയം ഫസ്റ്റ് ക്ലാസ്സിന് 1575 രൂപയും സെക്കൻഡ് ക്ലാസിന് 1065 രൂപയുമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഊട്ടി – കുനൂർ റൂട്ടിൽ പ്രത്യേക സർവീസും നടത്തുന്നുണ്ട്. രാവിലെ 8.20 നും ഊട്ടിയിൽ നിന്ന് 4.45 നുമാണ് പുറപ്പെടുക. പ്രത്യേക ട്രെയിനുകളിൽ റിസർവേഷൻ സീറ്റുകൾ മാത്രമാണ് ലഭ്യമാകുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക