വാക്സിനേഷനിൽ ഉണ്ടായ പിഴവ് ചൂണ്ടിക്കാട്ടിയാണ് ആരോഗ്യ മന്ത്രിക്ക് കുഞ്ഞിന്റെ കുടുംബം പരാതി നൽകിയത്. ഈ മാസം പന്ത്രണ്ടാം തീയതിയാണ് ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച കുട്ടിക്ക് വാക്സിൻ മാറിനൽകിയത്. വീഴ്ച തിരിച്ചറിഞ്ഞതോടെ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു.
പാലാരിവട്ടം സ്വദേശികളുടെ എട്ടു ദിവസം പ്രായമായ പെൺകുഞ്ഞിനാണ് കുത്തിവെപ്പ് മാറി നൽകിയത്. ബിസിജി കുത്തിവെപ്പിന് പകരം പെൺകുഞ്ഞിന് നൽകിയത് ആറാഴ്ചയ്ക്ക് ശേഷം നൽകേണ്ട കുത്തിവെപ്പാണ്. ഇക്കാര്യത്തിൽ കുട്ടിയുടെ പിതാവ് സംശയം പ്രകടിപ്പിച്ചതോടെയാണ് വാക്സിൻ മാറി നൽകിയ കാര്യം കണ്ടെത്തിയത്. രണ്ടുദിവസത്തെ നിരീക്ഷണത്തിനുശേഷം കുട്ടിയെ ഡിസ്ചാർജ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക