വൈകീട്ട് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഡൽഹി ക്യാപിറ്റൽസിനെ നേരിടും. അതേസമയം രാത്രി 7.30ന് ലക്നൗ സൂപ്പർ ജയന്റ്സ് തങ്ങളുടെ ഹോം ഗ്രൗണ്ടായ ഏകനാ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ച് പഞ്ചാബ് കിംഗ്സിനെ നേരിടും. ബാലൻസ് ഇല്ലാത്ത ടീം എന്ന അവസ്ഥ ഇക്കുറിയും ബാംഗ്ലൂരിനുണ്ട്.
ആദ്യ കളിയിൽ മുംബൈയെ വീഴ്ത്തിയെങ്കിലും അടുത്ത രണ്ടു മത്സരങ്ങളിലും രണ്ടുതരത്തിൽ പരാജയപ്പെടുകയും ചെയ്തു. ബാറ്റിംഗ് നിരയിൽ ടോപ്പ് ഓർഡർ ഫോമിലാണ്. ബൗളിങ്ങിൽ പക്ഷേ മുഹമ്മദ് സിറാജ് മികച്ചു നിൽക്കുന്നുണ്ട്. ഹർഷൽ പട്ടേലും ആകാശ് ദീപും നിരാശപ്പെടുത്തുകയാണ്. വനിന്ദു ഹസരങ്ക, ജോഷ് ഹേസൽവുഡ് എന്നിവർ ക്യാമ്പിലെത്തിയത് ആർസിബിയുടെ അസ്ഥിരതയ്ക്ക് പരിഹാരം ആയിരിക്കും എന്നാണ് വിലയിരുത്തൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക