ദന്താരോഗ്യം എന്നത് വളരെ പ്രധാനമാണ്. കൃത്യമായ രീതിയില്‍ വായ വൃത്തിയാക്കാത്തതുകൊണ്ടാണ് പലപ്പോഴും പല്ല് ദ്രവിക്കലും മോണരോഗങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത്. ശരീരത്തിന്റെ മൊത്തം ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിന് കൃത്യമായ ദന്തസംരക്ഷണവും അത്യന്താപേക്ഷിതമാണ്.
ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിന്റെ ആരോഗ്യം സംരക്ഷിക്കാം അത് എന്തൊക്കെയാണെന്ന് നോക്കാം…
1. പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളുടെയും ഉപയോഗം കുറയ്ക്കുക.
2. ഐസ് വായിലിട്ട് ചവയ്ക്കരുത്. ഐസ് പല്ലിന്റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം എന്ന കാര്യം ശ്രദ്ധിക്കുക.
3. ചിലര്‍ക്കുള്ള ശീലമാണ് പല്ല് ഉരയ്ക്കുന്നത്. മാനസിക പിരിമുറുക്കം തോന്നുന്ന വേളകളില്‍ കൈ കൊണ്ടോ മറ്റ് എന്തെങ്കിലും കൊണ്ടോ പല്ലുകള്‍ ഉരയ്ക്കുന്ന സ്വഭാവം പൂര്‍ണ്ണമായി ഒഴിവാക്കുക.
4. മിഠായി കഴിച്ചതിന് ശേഷം വായ നന്നായി കഴുകുക. തൊണ്ടവേദന പോലുളള പ്രശ്നങ്ങള്‍ക്ക് വേണ്ടി കഴിക്കുന്ന മിഠായിയില്‍ പോലും പഞ്ചസാരയുടെ അംശമുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം.
5. പല്ലുകള്‍ കൊണ്ട് കടിച്ച് ഒന്നും തുറക്കരുത്. പല്ല് കൊണ്ട് എന്തെങ്കിലും തുറക്കാന്‍ ശ്രമിക്കുന്നത് പല്ലില്‍ പൊട്ടല്‍ വരാന്‍ സാധ്യതയുണ്ട്.
6. പുകവലി പല്ലിന്റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക