ദുബായിലെ ദേരയിലാണ് തീപ്പിടുത്തമുണ്ടായത്. തീപിടുത്തത്തിൽ മലയാളി ദമ്പതികളുൾപ്പെടെ നിരവധി പേർ മരിച്ചു. നിരവധി മലയാളി കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. പലരെയും കെട്ടിടത്തിന്റെ ബാൽക്കണിയിൽ നിന്നും രക്ഷപ്പെടുത്തി. ഷോട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് വിലയിരുത്തൽ.
ആറ് വർഷത്തെ പ്രണയം, പട്ടാമ്പിക്കാരിക്ക് വീണക്ക് വരനായി ഇറ്റാലിയൻ പൗരൻ ഡാരിയോ
അപകടത്തിൽ മലപ്പുറം വേങ്ങര കാലങ്ങാടൻ റിജേഷ്, ഭാര്യ കണ്ടമംഗലത്ത് ജിഷി എന്നിവരാണ് മരിച്ച മലയാളികൾ. പുക ശ്വസിച്ചാണ് ഇരുവരും മരിച്ചത്. ട്രാവൽസ് ജീവനക്കാരനാണ് റിജേഷ്. ജിഷി ഖിസൈസ് ക്രസന്റ് സ്കൂൾ അധ്യാപികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക