വന്ദേ ഭാരത് എക്സ്പ്രസ് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്ത് തിരിച്ചെത്തി. 7 മണിക്കൂർ 10 മിനിറ്റുകൊണ്ടാണ് വന്ദേ ഭാരത് എക്സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെ ഓടിയെത്തി. മടക്കയാത്രയിൽ 10 മിനിറ്റ് അധികമെടുത്തു. ഇതേവേഗതയിലാണ് 25 മുതലുള്ള യഥാർത്ഥ സർവീസെങ്കിൽ കേരളത്തിലെ ഏറ്റവും വേഗതയുള്ള ട്രെയിൻ ആയിരിക്കും വന്ദേ ഭാരത്.
അതേസമയം രാജധാനി, ജനശതാബ്ധി ട്രെയിനുകളുമായി താരതമ്യം ചെയ്താൽ വലിയ സമയ ലാഭം പല ജില്ലയിലും യാത്രക്കാർക്ക് കിട്ടില്ല. കേരളം കാത്തിരുന്ന സെമി ഹൈസ്പീഡ് ട്രെയിനിന്റെ പരീക്ഷണ ഓട്ടം പുലർച്ചെ 5.09 നാണ് തലസ്ഥാനത്ത് നിന്ന് തുടങ്ങിയത്.
ഇപ്പോൾ ഓടുന്ന ട്രെയിനുകൾ മിക്കതും എടുക്കുന്ന ഏതാണ്ട് അതേസമയം തന്നെ വേണ്ടിവന്ന് വന്ദേ ഭാരതിനും കൊല്ലത്ത് എത്താൻ 50 മിനിറ്റാണ് എടുത്തത്. ഇപ്പോൾ തിരുവനന്തപുരം, കൊല്ലം ദൂരം ഏറ്റവും കുറഞ്ഞ സമയത്തിൽ ഓടി എത്തുന്നത് നിസാമുദ്ധീൻ എക്സ്പ്രസാണ്, 55 മിനിറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക