ഒരു ദിവസം എത്ര തവണ കുളിക്കണം എന്നത് നിങ്ങളുടെ ജീവിതശൈലി, നിങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ കാലാവസ്ഥ, നിങ്ങളുടെ ആരോഗ്യാവസ്ഥ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ദിവസത്തില്‍ ഒരിക്കലെങ്കിലും കുളിക്കണമെന്നാണാണ് പൊതുവെ ശുപാര്‍ശ ചെയ്യുന്നത്. ചൂട് കൂടിയ പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ഒന്നിലധികം തവണ കുളിക്കേണ്ടി വന്നേക്കാം. എന്നാല്‍ മിക്ക വിദഗ്ധരും ദിവസത്തില്‍ ഒരു തവണയോ, രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ കുളിക്കാനുമാണ് ശുപാര്‍ശ ചെയ്യുന്നത്. കാരണം, ഇടയ്ക്കിടെ കുളിക്കുന്നത് ചര്‍മ്മത്തിലെ സ്വാഭാവിക എണ്ണയെ നീക്കം ചെയ്യുകയും ചര്‍മ്മത്തെ വരണ്ടതാക്കുകയും ചെയ്യും ഇത് പിന്നീട് ചൊറിച്ചില്‍ ഉള്‍പ്പെടെ ഉണ്ടാക്കുകയും ചെയ്യുന്നു.
പരമാവധി 10 മിനിറ്റ് നേരം കുളിക്കുക. ചൂട് അസഹനീയമാണെങ്കില്‍ ഒരു ദിവസം മൂന്ന് തവണ വരെ കുളിക്കാം, എന്നാല്‍ അതില്‍ കൂടുതല്‍ കുളിക്കരുത്. ഒരുപാട് തവണ കുളിക്കുന്നത് ചര്‍മ്മത്തെ ദോഷമായി ബാധിക്കാനും സാധ്യതയുണ്ട്. കുറച്ച് സമയമെടുത്ത് കുളിക്കുന്നതിലൂടെ വെള്ളം ലാഭിക്കാനുമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക