മിൽമ റിച്ചിന്റെ (പച്ച കവർ പാൽ) വില വർധന പിൻവലിച്ചു. അതേസമയം മിൽമ സ്മാർട്ട് വില വർധന തുടരും. രണ്ട് രൂപയാണ് മിൽമ റിച്ചിന് ലിറ്ററിന് കൂട്ടിയിരുന്നത്. എതിർപ്പുയര്‍ന്ന സാഹചര്യത്തിൽ പിൻവലിക്കുകയായിരുന്നു.
മിൽമക്ക് തെറ്റുപറ്റിയെന്നും വില വർധനക്ക് മുമ്പ് സർക്കാരിന്റെ അനുമതി വാങ്ങേണ്ടിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി അഭിപ്രായപ്പെട്ടു. മറ്റ് പാല് ഇനങ്ങളെ അപേക്ഷിച്ച് വെറും അഞ്ച് ശതമാനം ആവശ്യക്കാര്‍ മാത്രമാണ് ഈ രണ്ട് ഇനങ്ങൾക്കുമുള്ളതെന്നും അതുകൊണ്ട് പൊതുജങ്ങളെ വല്ലാതെ ബാധിക്കില്ലെന്നുമായിരുന്നു വിലവര്‍ധനയിൽ മിൽമയുടെ വിശദീകരണം
പ്രതികരിക്കാൻ ഇവിടെ എഴുതുക