കാലിക്കറ്റ് സർവകലാശാല സോൺ കലോത്സവം അടുത്തമാസം നടക്കും. പിന്നിട്ട മൂന്നുവർഷവും കലോത്സവം നടത്തിയിരുന്നില്ല.
കലോത്സവ നടത്തിപ്പിന്റെ ഉത്തരവാദിത്വം യൂണിവേഴ്സിറ്റി യൂണിയനായിരിക്കും. തിരഞ്ഞെടുപ്പ് നടത്തിക്കൊണ്ട് യൂണിവേഴ്സിറ്റി യൂണിയൻ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്ത സാഹചര്യത്തിലാണ് അടുത്തമാസം കലോത്സവം തുടങ്ങാൻ തീരുമാനമായത്.
അക്ഷയതൃതീയ സ്വര്‍ണ്ണം വാങ്ങാനുള്ള ദിവസമോ? അറിയാം ഐതീഹ്യം
മാർച്ച് മാസത്തിന് മുൻപ് നടത്തേണ്ടിയിരുന്ന കലോത്സവമാണ് മെയ് മാസത്തിൽ നടത്താൻ തീരുമാനിച്ചത്. കാലിക്കറ്റിന് കീഴിലുള്ള കോളേജുകളെ ജില്ലാ അടിസ്ഥാനത്തിൽ 5 മേഖലകളാക്കി തിരിച്ചു കൊണ്ടാണ് സോൺ കലോത്സവം നടത്തുക. സോൺ കലോത്സവങ്ങൾക്ക് ശേഷം ഇന്റർസോൺ കലോത്സവവും നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക