തൃശ്ശൂർ പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിൽ സ്ഥാപിച്ച ഹനുമാൻ പ്രതിമയുടെ അനാച്ഛാദനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 25 ന് വൈകുന്നേരം 6 മണിക്കാണ് ഉദ്ഘാടനം. കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ കൂടിയാണിത്.
പ്രധാനമന്ത്രി എത്തും; റൂട്ടും നിരക്കും തീരുമാനിച്ചു, വാട്ടർ മെട്രോ സർവീസ് 26 മുതൽ തുടങ്ങും
പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെയായിരിക്കും ഉദ്ഘാടനകർമ്മം നിർവഹിക്കുക. 12 കോടി രൂപ ചെലവഴിച്ച് സ്വർണത്തിൽ പൊതിഞ്ഞ 3 ശ്രീകോവിലുകളുടെ സമർപ്പണവും ഇതോടൊപ്പം നിർവഹിക്കും. പ്രതിമയ്ക്ക് 55 അടിയാണ് ഉയരം.
പിജി പരീക്ഷ മാർക്കുകൾ രേഖപ്പെടുത്താൻ മൊബൈൽ ആപ്പ് എത്തുന്നു; പരീക്ഷയെഴുതി 20 ദിവസത്തിനകം ഫലമറിയാം
ആന്ധ്രാപ്രദേശിലെ നന്ദ്യാൽ അല്ലഗഡ്ഡയിൽ ശ്രീഭാരതി ശില്പ കലാമന്ദിരത്തിലെ ശില്പി പി. വി സുബ്രഹ്മണ്യം ആചാരിയുടെ നേതൃത്വത്തിൽ 30 തൊഴിലാളികൾ ചേർന്നാണ് പ്രതിമയ്ക്ക് രൂപം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക