കൊച്ചി വാട്ടർ മെട്രോ സർവീസുകൾ 26 മുതൽ പൊതുജനങ്ങൾക്കായി തുറന്നു നൽകും. പ്രധാനമന്ത്രി 25ന് ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ യാത്ര പാസുകൾക്ക് ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
പിജി പരീക്ഷ മാർക്കുകൾ രേഖപ്പെടുത്താൻ മൊബൈൽ ആപ്പ് എത്തുന്നു; പരീക്ഷയെഴുതി 20 ദിവസത്തിനകം ഫലമറിയാം
വാട്ടർ മെട്രോ മിനിമം ടിക്കറ്റ് നിരക്ക് 20 രൂപയും ഉയർന്ന നിരക്ക് 40 രൂപയുമാണ്. ഹൈക്കോടതി – വൈപ്പിൻ റൂട്ടിൽ 20 രൂപയാണ് നിരക്ക്. അതേസമയം, വൈറ്റില – കാക്കനാട് റൂട്ടിൽ 30 രൂപയും ഈടാക്കും.
ഐപിഎൽ ഫൈനൽ മത്സരങ്ങൾ അഹമ്മദാബാദിൽ നടക്കും
കൊച്ചി മെട്രോ റെയിലിന് സമാനസൗകര്യങ്ങളുള്ള 38 ടെർമിനലുകളാണ് 10 ദ്വീപുകളിലായി ഉള്ളത്. 26ന് രാവിലെ ഏഴുമണിക്ക് ഹൈക്കോർട്ട് ടെർമിനലിൽ നിന്ന് വൈപ്പിനിലേക്കാണ് ആദ്യ സർവീസ് നടത്തുക. വൈറ്റില – കാക്കനാട് റൂട്ടിൽ 27ന് രാവിലെ ഏഴു മണിക്കാണ് ആദ്യ സർവീസ് ആരംഭിക്കുക.
ആഴ്ചയിലും മാസത്തിലും മൂന്നുമാസം കൂടുമ്പോഴും പുതുക്കാവുന്ന യാത്ര പാക്കേജ് നിരക്കുകളും വാട്ടർ മെട്രോ അവതരിപ്പിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക