കാലിക്കറ്റ് സർവകലാശാല ഒന്നാം സെമസ്റ്റർ പിജി പരീക്ഷ മാർക്കുകൾ രേഖപ്പെടുത്താൻ മൊബൈൽ ആപ്പ് എത്തുകയാണ്. ഇനി പരീക്ഷയെഴുതി 20 ദിവസത്തിനകം ഫലമറിയാൻ സാധിക്കും.
വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും; ‘ഗരുഡൻ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി
മെയ് 15നകം കേന്ദ്രീകൃത ക്യാമ്പുകളിൽ ഉത്തരക്കടലാസ് മൂല്യനിർണയം പൂർത്തിയാക്കി തുടർന്ന് മൂന്ന് ദിവസത്തിനകം ഫലപ്രഖ്യാപനത്തിനും തീരുമാനമായിട്ടുണ്ട്.
വിവിധ ജില്ലകളിലായുള്ള 96 ക്യാമ്പുകളിൽ നിന്ന് മൂല്യനിർണയം കഴിഞ്ഞ് അധ്യാപകർ മടങ്ങും മുൻപ് വിദ്യാർത്ഥികളുടെ മാർക്കുകളെല്ലാം പരീക്ഷ ഭവനിലെ സെർവറിൽ എത്തും വിധമാണ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സെന്റർ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. പരീക്ഷയെഴുതി 20 ദിവസത്തിനകം ഫലപ്രഖ്യാപനം എന്ന ലക്ഷ്യം വച്ചുകൊണ്ടാണ് അധികൃതരുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക