പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയ്ക്ക് തുടക്കം. രാജ്യത്ത് നടക്കുന്ന പ്രധാനമന്ത്രിയുടെ യുവം പരിപാടി ആദ്യമായി നടക്കുന്നത് കേരളത്തിലാണ് എന്നതാണ് പ്രധാന പ്രത്യേകത. നിരവധി പേരാണ് പരിപാടിയിൽ പങ്കെടുക്കുന്നതിനായി എത്തിയിരിക്കുന്നത്. തേവര കോളേജ് വരെയാണ് റോഡ് ഷോ നടക്കുന്നത്.
സൂക്ഷ്മ പരിശോധനയിലൂടെയാണ് ഓരോരുത്തരെയും പരിപാടിയിലേയ്ക്ക് കടത്തി വിടുന്നത്. രണ്ടായിരത്തോളം പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. രാഷ്ട്രീയ ഭേദമന്യേയാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത് എന്നാണ് ബിജെപിയും വ്യക്തമാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക