പ്രധാനമന്ത്രി നരേന്ദ്രമോദി യുവം പരിപാടിക്കായി കൊച്ചിയിലെത്തി. എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് കാൽനടയായാണ് റോഡ് ഷോ നടത്തുന്നത്. പ്രധാനമന്ത്രിയുടെ വരവിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയിലാണ് കൊച്ചി നഗരം.
എന്നാൽ കാൽനടയായി തേവര കോളേജ് വരെ നടക്കുന്നുണ്ടോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. വാഹനത്തിൽ സഞ്ചരിച്ചിരുന്ന മോദി തീർത്തും അപ്രതീക്ഷിതമായിട്ടാണ് നിരത്തിലിറങ്ങി നടന്നത്.
രാഷ്ട്രീയ ഭേദമന്യേയാണ് യുവം പരിപാടി നടക്കുന്നത് എന്നാണ് ബിജെപി നേതാക്കൾ അറിയിച്ചത്. പരിപാടികൾ നേരത്തെ നവ്യനായരുടെ നൃത്തം അരങ്ങേറിയിരുന്നു. യുവ താരങ്ങളായ വിജയ് യേശുദാസ് ഉണ്ണിമുകുന്ദൻ അപർണ ബാലമുരളി തുടങ്ങിയവരും വേദിയിലെത്തിയിട്ടുണ്ട്. കേരളീയ വേഷത്തിലാണ് മോദി എത്തിയത്
പ്രതികരിക്കാൻ ഇവിടെ എഴുതുക