സംസ്ഥാനത്ത് എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എസ്എസ്എൽസി (എച്ച്ഐ), ടിഎച്ച്എസ്എൽസി (എച്ച്ഐ) എന്നീ പരീക്ഷകളിൽ ഗ്രേസ് മാർക്കിന് അർഹത നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യണം. അതാത് സ്കൂളുകളിൽ നിന്ന് പരീക്ഷാഭവന്റെ വെബ്സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപ്ലോഡ് ചെയ്യേണ്ടത്.
ഡ്രൈവിംഗ് ലൈസൻസിലുള്ള അപേക്ഷ ഓൺലൈൻ വഴി നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 24 മുതൽ 28 വരെയാണ് ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കുക. എസ്എസ്എൽസി വിദ്യാർത്ഥികളുടെ അപ്ലോഡ് ചെയ്ത വിവരങ്ങൾ ഉൾപ്പെട്ട പ്രിന്റൗട്ട് വിദ്യാഭ്യാസ ഉപഡയറക്ടർക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർക്കും എൻസിസി ബറ്റാലിയൻ ഓഫീസർക്കും സ്കൂളുകളിൽ നിന്ന് സമർപ്പിക്കണം.
ഗ്രേസ് മാർക്കിന് അർഹതയില്ലാത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ ഒരു കാരണവശാലും സ്കൂളുകളിൽ നിന്ന് ഓൺലൈനായി എന്റർ ചെയ്യാൻ പാടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക