വി.കെ പ്രകാശിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ലൈവ്. മംമ്ത മോഹന്‍ദാസ്, സൗബിന് ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, പ്രിയ വാര്യര്‍, കൃഷ്ണ പ്രഭ, അക്ഷിത, രശ്മി സോമന് എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ ഇതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങിയിരിക്കുകയാണ് . അല്‍ഫോന്‍സ് ജോസഫ് ഈണമിട്ട് ആലപിച്ച ‘മേഘം’ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. കവിയും ഗാനരചയിതാവുമായ കുഴൂര്‍ വില്സന്റെതാണ് വരികള്‍.
ടിപ്സ് മലയാളം യൂട്യൂബ് ചാനലില്‍ എത്തിയ ഗാനം ശ്രദ്ധ നേടുകയാണ്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനും ടീസറിനും പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണം ലഭിച്ചിരുന്നു. മാധ്യമങ്ങളിലെത്തുന്ന വ്യാജവാര്‍ത്തകള്‍ പ്രമേയമാക്കി എസ്. സുരേഷ് ബാബു ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഫിലിംസ് 24ന്റെ ബാനറില്‍ ദര്‍പ്പണ്‍ ബംഗേജ, നിതിന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
https://youtu.be/PVJ03juuRWE
പ്രതികരിക്കാൻ ഇവിടെ എഴുതുക