കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ എൽഡിഎഫ് സർക്കാർ നശിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. സ്വന്തക്കാർക്കും ബന്ധുക്കൾക്കും വേണ്ടിയുള്ള ഇടപെടലുകളിലൂടെ കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ എൽഡിഎഫ് സർക്കാർ നശിപ്പിക്കുകയാണ്.
ആരെങ്കിലും വസ്തുതകൾ പറയുമ്പോൾ വൈകാരികമായി മറുപടി പറയുന്നതിനാണ് കേരളം ഭരിക്കുന്നവർ ശ്രമിക്കുന്നത്. ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘത്തിന്റെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരൻ. കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടുകളാണ് എല്ലാകാലത്തും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പിന്നോട്ടടിച്ചിട്ടുള്ളതെന്നും മുരളീധരൻ വിമർശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക