കേരള സർക്കാരിനെ പ്രസംഗത്തിൽ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രസർക്കാറിന്റെ തൊഴിൽ പദ്ധതികൾ ഒന്നും യുവാക്കളിലേക്ക് എത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിൽമേളകൾ നടക്കുന്നില്ലെന്നും ചെറുപ്പക്കാർക്ക് തൊഴിൽ നൽകുന്നത് ശ്രദ്ധ ചെലുത്തുന്നില്ലെന്നും പ്രധാനമന്ത്രി വിമർശിച്ചു.
കേരളത്തിന്റെ ഭാവിയെക്കാൾ പാർട്ടിക്കാണ് കേരളം മുൻഗണന നൽകുന്നത്. കേരളത്തെ അഴിമതിയുടെ കുത്തകയാക്കി മാറ്റുകയാണ് ചെയ്യുന്നത്. ചെറുപ്പക്കാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെടുന്ന അവസ്ഥയാണ് കേരളത്തിലുള്ളത്.
കേരളത്തിൽ ആശയ സംഘർഷമാണ് നിലവിലുള്ളതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ ഒരു വശത്ത് സ്വജനപക്ഷപാതവും മറുവശത്ത് കുടുംബവാഴ്ചയുമാണ് നടക്കുന്നത് എന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക