കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മൈസൂരുവിലെ ഹോട്ടലിൽ ദോശ ഉണ്ടാക്കുന്ന കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായാണ് പ്രിയങ്ക ഗാന്ധി സംസ്ഥാനം സന്ദർശിച്ചത്.
ഹോട്ടലിന്റെ അടുക്കളയില്‍ കയറി ദോശ ചുടുന്നതും അവിടെയുള്ള ജീവനക്കാരോട് പ്രിയങ്ക സംസാരിക്കുന്നതുമൊക്കെ വിഡിയോയില്‍ കാണാം. കോൺഗ്രസ് നേതാക്കളായ ഡി.കെ.ശിവകുമാറും രൺദീപ് സിങ് സുർജെവാലയും പ്രിയങ്ക ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ, പ്രിയങ്ക ഗാന്ധി ഹോട്ടലിന്റെ അടുക്കളയിൽ ജീവനക്കാരുമായി സംവദിക്കുകയും ദോശകൾ മറിക്കുകയും ചെയ്യുന്നത് കാണാം. ഹോട്ടൽ ഉടമയ്ക്കും കുടുംബത്തിനും നന്ദി പറഞ്ഞ പ്രിയങ്ക, അവർക്കൊപ്പം സെൽഫിയും എടുത്ത ശേഷമാണ് അവിടെ നിന്ന് മടങ്ങിയത്.
Perfect dosas are just the beginning; with such skillful hands, there's no limit to the power they can bring to the world. pic.twitter.com/qsgUw6IBeJ
— Congress (@INCIndia) April 26, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക