ഷെയിൻ നിഗം, ശ്രീനാഥ് ഭാസി എന്നിവരെ സിനിമാ സംഘടനകൾ വിലക്കിയതിൽ പ്രതികരണവുമായി ധ്യാൻ ശ്രീനിവാസൻ. സത്യസന്ധമായ പരാതി ലഭിച്ചത് കൊണ്ടാകും അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ധ്യാൻ പറഞ്ഞു.
ധ്യാൻ ശ്രീനിവാസന്റെ വാക്കുകൾ
“ഷെയിൻ നിഗവുമായി ഞാൻ വർക്ക് ചെയ്തിട്ടില്ല. അതോണ്ട് അറിയത്തില്ല. ശ്രീനാഥ് ഭാസിയുമായി വർക്ക് ചെയ്യുന്ന സമയത്ത് ഇപ്പോൾ പറയുന്ന പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. എന്തായാലും പ്രോപ്പർ പരാതി ലഭിച്ചത് കൊണ്ടായിരിക്കണമല്ലോ അസോസിയേഷൻ ഇങ്ങനെ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരിക്ക. കൃത്യമായി പ്രൊഡക്ഷന്റെ ഭാഗത്ത് നിന്നും പരാതികൾ വരുമ്പോഴാണ് ഇങ്ങനെ ഉണ്ടാകുന്നത്. അല്ലാണ്ട് പെട്ടൊന്നൊരു ദിവസം ഇങ്ങനെ ചെയ്യില്ലല്ലോ. തുടരെ പരാതികൾ ലഭിച്ചിട്ടുണ്ടാകാം. അല്ലാതെ ഒരിക്കലും ആരെയും വിലക്കാനോ അവരുടെ ജോലിയിൽ ഇടപെടാനോ ഒരു സംഘടനയും പോകില്ല. സത്യസന്ധമായിട്ടുള്ള പരാതികൾ ആയിരിക്കാം”, എന്നാണ് ധ്യാൻ പറഞ്ഞത്. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക