സിനിമയിലേയ്ക്ക് തിരിച്ചുവരാന്‍ കാരണം മാതാ അമൃതാനന്ദമയിയാണെന്ന് വ്യക്തമാക്കി നടി ഷീല രംഗത്ത്. അഭിനയം അവസാനിപ്പിച്ചപ്പോള്‍ പല സംവിധായകരും വിളിച്ചെങ്കിലും അഭിനയിക്കില്ല എന്ന് ഉറപ്പിച്ചതായിരുന്നു എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാല്‍, അമൃതാനന്ദമയി അമ്മ പറഞ്ഞ വാക്കിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സിനിമയിലെത്തിയതെന്നും ഷീല കൂട്ടിച്ചേർത്തു.
അഭിനയം നിര്‍ത്തിയിട്ടും സത്യന് അന്തിക്കാട്, ശ്യാമപ്രസാദ് തുടങ്ങിയ സംവിധായകര്‍ വിളിച്ചുകൊണ്ടേയിരുന്നു. ഷീല ഇല്ലെങ്കില്‍ സിനിമ എടുക്കില്ലെന്ന് വരെ പറഞ്ഞു. ആ സമയത്താണ് നടി വനിതയും ഭര്‍ത്താവ് കൃഷ്ണചന്ദ്രനും ചെന്നൈയിലെത്തിയ മാതാ അമൃതാനന്ദമയി അമ്മയെ കാണാന്‍ പോകുന്ന കാര്യം പറഞ്ഞത്.
അങ്ങനെ അമ്മയെ കാണാന്‍ ഞാന്‍ അവരോടൊപ്പം പോയി. എന്നെ കണ്ടയുടന്‍ അമ്മ പറഞ്ഞു ഞാനൊന്ന് കെട്ടിപ്പിടിക്കട്ടെ എന്ന്. എന്നിട്ട് അമ്മ എന്റെ തോളില്‍ കുറേ സമയം കിടന്നു. ഇത്രയും വലിയൊരാള് എന്നെ കെട്ടിപ്പിടിച്ചു എന്നോർത്തു എന്റെ കണ്ണ് നിറഞ്ഞു.
അന്ന് ഞാന്‍ അമ്മയോട് പറഞ്ഞു. അമ്മാ, ഞാന്‍ അഭിനയം നിര്‍ത്തി. ഞാന്‍ ആശയ്ക്ക് വേണ്ടി സിനിമയില്‍ വന്നതല്ല. പണത്തിനു വേണ്ടിയാണ്. ഞങ്ങളുടെ വീട്ടില്‍ ഒരുപാട് പ്രശ്നങ്ങളുണ്ടായിരുന്നു. എല്ലാം നിര്‍ത്തി. പത്ത് തലമുറയ്ക്ക് ജീവിക്കാനുള്ള കാശ് ഞാനുണ്ടാക്കിയിട്ടുണ്ട്. ഇനി അഭിനയിക്കണോ എന്ന്. അന്ന് അമ്മ പറഞ്ഞതാണ്, ഷീല എന്നുള്ള ജന്മം അമ്മയായിട്ടോ ഭാര്യയായിട്ടോ ജിവിച്ച് തീര്‍ക്കാനുള്ളതല്ല, നടിയായി ജീവിക്കാനുള്ളതാണ്. മരണം വരെയും നിങ്ങള്‍ അഭിനയിക്കണം. അവിടുന്ന് ഇറങ്ങിയയുടന്‍ ഞാന്‍ സത്യനെ വിളിച്ച് മനസിനക്കരെയില്‍ അഭിനയിക്കാമെന്ന് പറയുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക