പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആലിയ ഭട്ട അമ്മയായതിന് ശേഷം ഒരു ഇടവേള കഴിഞ്ഞു തിരിച്ചു വരികയാണ്. താരം മെറ്റ് ഗാലയിലേക്ക് എത്തുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ആലിയ ഭട്ടിന്റെ ആദ്യ മെറ്റ് ഗാലയാണ് ഇത്.
ദീപിക പദുക്കോണിനും പ്രിയങ്ക ചോപ്രയ്ക്ക് ശേഷം ഇന്ത്യയില്‍ നിന്ന് പങ്കെടുക്കുന്ന നടിയാണ് ആലിയ ഭട്ട് എന്ന പ്രത്യേകതയുമുണ്ട് ഇത്തവണത്തെ മെറ്റ് ഗാലയ്ക്ക്. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രശസ്തമായ മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്സ് കോസ്റ്റ്യൂം ഇന്‍സ്റ്റിറ്റ്യൂട്ടിനെ പിന്തുണയ്ക്കുന്നതിന് വേണ്ടിയുള്ള ചാരിറ്റി ഇവന്റാണ് മെറ്റ് ഗാല. മെയ് ഒന്നിനാണ് ഇത്തവണ മെറ്റ് ഗാല നടക്കുന്നത് എന്നാണ് റിപ്പോർട്ട്.
‘ബ്രഹ്മാസ്ത്ര’ എന്ന ചിത്രമാണ് ആലിയാ ഭട്ടിന്റേതായി ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്. രണ്‍ബിര്‍ കപൂര്‍ ആയിരുന്നു ചിത്രത്തില്‍ നായകനായി വേഷമിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക