നാളെ മുതൽ മിൽമ ജീവനക്കാർ സമരത്തിലേക്ക്. 2021ൽ നടപ്പിലാക്കേണ്ട ശമ്പളപരിഷ്കരണം ഇതുവരെ ഉണ്ടാകാത്തതിലും സ്വകാര്യ ഏജൻസികൾക്ക് പുറം കരാർ നൽകാനുള്ള നടപടികളിലും പ്രതിഷേധിച്ചാണ് മിൽമ ജീവനക്കാർ നാളെ മുതൽ സമരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നത്.
മാളികപ്പുറത്തിനു ശേഷം വീണ്ടും ഉണ്ണി മുകുന്ദൻ ; കാഥികൻ 26ന് തീയറ്ററിൽ
മാർച്ച് 13, n22 എന്നീ തീയതികളിൽ യൂണിയൻ നേതാക്കളുമായി തൊഴിൽ വകുപ്പ് നടത്തിയ ചർച്ചകൾ പരാജയപ്പെട്ടിരുന്നു.
അതേസമയം, മിൽമ ജീവനക്കാർ നാളെ മുതൽ നടത്താൻ തീരുമാനിച്ച അനിശ്ചിതകാല പണിമുടക്ക് ഒഴിവാക്കുവാൻ സർക്കാർ ഇടപെടണമെന്ന് കേരള ക്ഷീരകർഷക കോൺഗ്രസ് മലബാർ മേഖല വർക്കിംഗ് പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.
ജീവനക്കാർ സമരവുമായി മുന്നോട്ടു പോകുന്ന പക്ഷം ഇത് പ്രാഥമിക ക്ഷീര സംഘങ്ങളിൽ നിന്ന് ശേഖരിക്കുന്ന ലക്ഷക്കണക്കിന് ലിറ്റർ പാൽ സംസ്കരിച്ച് വിപണനം നടത്തുവാൻ മിൽമയ്ക്ക് കഴിയാതെ വരുമെന്ന് ആശങ്കയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക