ഒടുവിൽ ചൈനയുടെ ബഹിരാകാശ പേടകം തിരിച്ചെത്തി. ഭ്രമണപഥത്തിൽ 276 ദിവസം സഞ്ചരിച്ച ശേഷമാണ് ചൈനയുടെ പരീക്ഷണ ബഹിരാകാശ പേടകം ഭൂമിയിൽ തിരിച്ചെത്തിയത്.
ഷാരൂഖാൻ ചിത്രം ജവാൻ സെപ്റ്റംബറിൽ തിയേറ്ററുകളിൽ
2022 ഓഗസ്റ്റ് ആദ്യം ദൗത്യമാരംഭിച്ച ആളില്ലാ പേടകം വടക്ക് പടിഞ്ഞാറൻ ചൈനയിലെ വിക്ഷേപണ കേന്ദ്രത്തിലാണ് തിരിച്ചിറങ്ങിയത്.
ദൗത്യത്തിൽ ഉപയോഗിച്ച സാങ്കേതികവിദ്യ, എത്ര ഉയരത്തിൽ പറന്നു, എവിടെയാണ് ഭ്രമണപഥം എന്നീ വിവരങ്ങൾ ചൈന ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. പുനരുപയോഗ ബഹിരാകാശ സാങ്കേതികവിദ്യ രംഗത്ത് ചൈനയുടെ സുപ്രധാന വഴിത്തിരിവാണ് ഈ പരീക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക