പാട്ടും പാടി ഇനി ഒന്നരലക്ഷം സ്വന്തമാക്കാം. ഇന്ത്യൻ സംഗീതം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ദേശീയ തലത്തിൽ യുവ പ്രതിഭ സിംഗിങ് ടാലന്റ് ഹണ്ടിലേക്ക് അപേക്ഷ ക്ഷണിച്ചു.
രണ്ടുമാസം, ജല അതോറിറ്റി കുടിശ്ശിക ഇനത്തിൽ പിരിച്ചെടുത്തത് 905 കോടി
മറ്റു വിജയികളെയും കാത്തിരിക്കുന്നത് വൻ സമ്മാനങ്ങളാണ്. 1.5 ലക്ഷം, ഒരുലക്ഷം, 50,000 എന്നിങ്ങനെയാണ് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്കുള്ള സമ്മാനങ്ങൾ. നാടൻപാട്ട്, ദേശഭക്തിഗാനം, പുതിയകാല പാട്ടുകൾ എന്നിവ പരിഗണിക്കും.
ആ കടമ്പയും കടന്ന് ബിഎസ്എൻഎൽ 4ജി; ഒരുലക്ഷം ഇടങ്ങളിൽ സേവനം എത്തിക്കാനുള്ള ടെൻഡറിന് അംഗീകാരം
bit.ly/singmygov എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക. പാട്ട് പാടിയ വീഡിയോ അപ്ലോഡ് ചെയ്ത ലിങ്ക് പങ്കുവയ്ക്കണം. വീഡിയോ 2 മിനിറ്റിൽ താഴെയായിരിക്കണം ദൈർഘ്യം. മാത്രമല്ല പാട്ടിന്റെ വരികൾ പിഡിഎഫ് ആയി അയക്കുകയും ചെയ്യണം.
ജൂൺ 25 നകം അയക്കണം. അതേസമയം അന്തിമ റൗണ്ടിൽ 15 പേർക്ക് ഡൽഹിയിൽ വച്ച് മത്സരമുണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക