ഇങ്ങനെ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നതിന് പലരും ചായകളെ ആശ്രയിക്കാറുണ്ട്. ഇതുകൊണ്ട് സത്യത്തില്‍ എന്തെങ്കിലും ഗുണമുണ്ടോ?
ഉണ്ടെന്ന് തന്നെയാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. എന്നാല്‍ വെറും ചായ അല്ല. ഇഞ്ചിച്ചായ, പുതിനച്ചായ എന്നിവയെല്ലാമാണ് തലവേദനയെ തോല്പിക്കാൻ കഴിക്കേണ്ടതത്രേ. പുതിനയില്‍ അടങ്ങിയിരിക്കുന്ന ‘മെഥനോള്‍’ പേശികള്‍ മുറുകിയിരിക്കുന്നത് വലിയാൻ സഹായിക്കും. ഇങ്ങനെ തലവേദനയ്ക്ക് ആക്കം തോന്നാം. അതുപോലെ വേദനയ്ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനും പുതിനയിലയ്ക്ക് കഴിവുണ്ട്.
ഇഞ്ചി, പരമ്പരാഗതമായി തന്നെ ഒരു ഔഷധമെന്ന നിലയില്‍ കണക്കാക്കുന്ന ഒന്നാണ്. ഇഞ്ചിയില്‍ അടങ്ങിയിരിക്കുന്ന ‘ജിഞ്ചറോള്‍’, ‘ഷോഗവോള്’ എന്നീ സംയുക്തങ്ങള്‍ വേദനയ്ക്ക് ആശ്വാസം നല്‍കുന്നതിന് സഹായകമാണ്. മൈഗ്രേയ്നിന് വരെ ( കടുത്ത തലവേദന) ആക്കം തരാൻ ഇവയ്ക്ക് സാധിക്കുമത്രേ.
കഴിയുന്നതും തലവേദനയുണ്ടാകുമ്പോള് സാധാരണ പാല്‍ച്ചായയോ, കട്ടൻ ചായയോ കഴിക്കാതെ ഇങ്ങനെയുള്ള ഹെര്‍ബല്‍ ചായകളെ തന്നെ ആശ്രയിക്കാം. പാല് ഒഴിവാക്കുന്നത് കുറെക്കൂടി നല്ലതായിരിക്കും.
തലവേദനയ്ക്ക് പെട്ടെന്ന് ആശ്വാസം കിട്ടുന്നതിന് ഒരു കപ്പ് വെള്ളം ചൂടാക്കി, അതിലേക്ക് ഒരു മുറി ചെറുനാരങ്ങ പിഴിഞ്ഞ് ചേര്‍ത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക