പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ദീപിക. ഇത്തവണ ടൈം മാസികയുടെ കവറില്‍ ബോളിവുഡ് സൂപ്പര്‍താരം ദീപിക പദുക്കോണ്‍ എത്തി എന്നതാണ് ആരാധകരെ ആവേശത്തിൽ ആക്കുന്നത്. ബീജ് നിറത്തിലുള്ള ഓവര്‍ സൈസ് സ്യൂട്ടും പാന്റുമിട്ട ദീപികയുടെ ഒരു സ്റ്റൈലിഷ് ഫോട്ടോയാണ് ടൈം മാസികയുടെ കവറായി ഉപയോഗിച്ചിരിക്കുന്നത്.
ദീപികയെ ടൈം മാസിക ആഗോള താരമെന്നാണ് വിശേഷിപ്പിക്കുന്നത്. ലോകത്തെ ബോളിവുഡിലെത്തിക്കുന്ന താരമാണ് ദീപികയെന്നും ടൈം മാസിക താരത്തെ വിശേഷിപ്പിച്ചിട്ടുണ്ട് . പഠാന് വിവാദത്തിലും ജെഎന്‍യു വിഷയത്തിലുമുള്പ്പെടെയുള്ള രാഷ്ട്രീയ നിലപാടുകള്‍ ആരാഞ്ഞുകൊണ്ടുള്ള ദീപികയുടെ ഒരു അഭിമുഖവും ടൈം മാസിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതേസമയം പഠാന് വിവാദത്തിലോ ജെഎന്‍യു വിഷയത്തിലോ പദ്മാവത് വിവാദത്തിലോ തനിക്ക് ഇപ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നാണ് ടൈം മാസികയോട് ദീപികയുടെ പ്രതികരണം.
മുൻപ് 2018ല്‍ ലോകത്തില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ 100 പേരില്‍ ഒരാളായി ടൈം മാസിക ദീപിക പദുക്കോണിന തെരഞ്ഞെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മാസികയുടെ കവറായി ദീപിക എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക