മലയാളികളുടെ പ്രിയതാരമായ മമ്മൂട്ടിയുടെ പുറത്തുവരുന്ന ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമാകാറുണ്ട്. പ്രായം റിവേഴ്സ് ഗിയറിൽ ആണോ എന്നാണ് ഇത്തരം ഫോട്ടോകൾക്ക് ആരാധകർ കമന്റായി രേഖപ്പെടുത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള വീഡിയോകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
പ്രിൻ്റ് ഷർട്ടിട്ട് കൂളിംഗ് ഗ്ലാസ് വച്ച് വളരെ കൂളായാണ് മമ്മൂട്ടി വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘ഏജ് ഇൻ റിവേഴ്സ് ഗിയർ, മമ്മൂക്കാ ഇങ്ങള് ഇതെന്ത് ഭാവിച്ച മമ്മൂക്ക’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. നടൻ റഹ്മാനൊക്കെ പങ്കെടുത്തൊരു സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ളതാണ് വീഡിയോ.
‘ബസൂക്ക’ എന്ന ചിത്രമാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഡിനോ ഡെന്നിസ് ആണ് ചിത്രത്തിന്റെ സംവിധാനം. ഡിനോ ഡെന്നിസാണ് ചിത്രത്തിന്റെ തിരക്കഥയും. ചിത്രത്തിൽ ഗൗതം മേനോനും പ്രധാന വേഷത്തിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക