മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസിന്റെ’ ടീസർ പുറത്തുവിട്ടു. പൂര്‍ണമായും കേരള പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഈ ക്രൈം സീരീസ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലാവും പ്രദർശനത്തിന് എത്തുക. സീരീസ് ഉടൻ സ്ട്രീമിങ് തുടങ്ങും. ഒരു സെക്സ് വർക്കറിന്റെ കൊലപാതകം സംബന്ധിച്ചുള്ള അന്വേഷണമാണ് സീരീസിന്റെ പ്രമേയം എന്നാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.
ആദ്യ സീസണില്‍ നടന്മാരായ ലാലും അജു വര്‍ഗീസും കേന്ദ്ര കഥാപാത്രങ്ങളാവും ഓരോ സീസണിലും തികച്ചും വ്യത്യസ്തമായ കുറ്റാന്വേഷണ കഥകളാണ് സീരീസിൽ അവതരിപ്പിക്കുക. അഹമ്മദ് കബീർ ആണ് ഈ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. ജൂണ്‍, മധുരം എന്നീ സിനിമകളുടെ സംവിധായകനാണ് അഹമ്മദ് കബീര്‍.
ഉദ്വേഗജനകമായ കുറ്റാന്വേഷണ കഥയ്ക്കൊപ്പം പ്രേക്ഷകരെ ആവേശത്തിലേക്കുയര്‍ത്തുന്ന വേറിട്ട അഭിനയ മുഹൂര്‍ത്തങ്ങളും നിറയുന്നതായിരിക്കും ആദ്യ സീസൺ. ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസിന്റെ ബാനറിൽ രാഹുല്‍ റിജി നായര്‍ ആണ് സീരീസ് നിർമ്മിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക