മുംബൈയിലെ ട്രാഫിക്കില്‍ കുടുങ്ങി ഷൂട്ടിംഗിന് എത്താന്‍ വൈകിയ അമിതാഭ് ബച്ചനെ ബൈക്കിൽ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തിച്ച് ആരാധകന്. ലിഫ്റ്റ് തന്നയാള്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് അമിതാഭ് ബച്ചന് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
ആരാധകന്റെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്യുന്ന തന്റെ ചിത്രവും അമിതാഭ് ബച്ചന് പോസ്റ്റ് ചെയ്തിട്ടുണ്ട്.
”ഈ റൈഡിന് നന്ദിയുണ്ട് സുഹൃത്തെ. നിങ്ങളെ എനിക്കറിയില്ല. പക്ഷെ നിങ്ങള്‍ കൃത്യമായി എന്നെ ജോലിക്കായി കുരുക്കഴിയാത്ത ട്രാഫിക്ക് ജാം ഒഴിവാക്കി വേഗത്തില്‍ തന്നെ ലൊക്കേഷനില്‍ എത്തിച്ചു. മഞ്ഞ ടീഷര്‍ട്ടും, തോപ്പിയും ഇട്ട സുഹൃത്തെ നിങ്ങള്‍ക്ക് നന്ദി.” എന്നാണ് അമിതാഭ് ബച്ചന് കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക