സംസ്ഥാനത്ത് പെൺകുട്ടികൾ പഠിക്കുന്ന എല്ലാ വിദ്യാലയങ്ങളിലും നാപ്കിൻ വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാൻ ഉത്തരവിറക്കി സർക്കാർ. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ നാപ്കിൻ വെൻഡിങ് മെഷീനുകൾ നിർബന്ധമായും സ്ഥാപിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടു.
എല്ലാ സ്കൂളുകളിലും ശാസ്ത്രീയ മാലിന്യ സംസ്കരണ സംവിധാനവും വേണം. ഉപയോഗിച്ച നാക്കിലുകൾ സംസ്കരിക്കാനും സംവിധാനം ആവശ്യമാണ്. ജൈവമാലിന്യങ്ങൾ സ്കൂളുകളിൽ തന്നെ സംസ്കരിച്ച് കൃഷിക്കും പൂന്തോട്ടത്തിനും വളമായി ഉപയോഗിക്കുവാൻ സാധിക്കണം.
അതേസമയം സ്കൂൾ പരിപാടികൾ പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കി ഹരിതച്ചട്ടം പാലിച്ച് സംഘടിപ്പിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക