ജയിൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കുള്ള സ്ഥലം മാസത്തിൽ മേഖല ഡിഐജിമാർക്കുള്ള അധികാരം എടുത്തു കളഞ്ഞു. സ്ഥലംമാറ്റങ്ങളിൽ ഉൾപ്പെടെ ഡിഐജി മാർ തമ്മിൽ തുടരുന്ന ശീത സമരമാണ് പുതിയ നിർദ്ദേശത്തിന് പിന്നിൽ എന്ന് ആക്ഷേപമുണ്ട്.
സര്‍ക്കാരിന്റെ തെറ്റായ മദ്യനയം; അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും കാരണമെന്ന് വിഎം സുധീരന്
സ്ഥലംമാറ്റം വേണ്ടവരുടെ പട്ടിക ജയിൽ ഡയറക്ടർക്ക് അയക്കണമെന്നും ഡിഐജിമാർ സ്വന്തം നിലയ്ക്ക് ആരെയും സ്ഥലം മാറ്റരുതെന്നും ജയിൽ ആസ്ഥാനത്തിന്റെ ചുമതലയുള്ള ഡിഐജി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, താഴ്ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം നേരത്തെ മേഖല അടിസ്ഥാനത്തിൽ ആയിരുന്നത് സംസ്ഥാനതലത്തിൽ ആക്കുന്നതിനാണ് പുതിയ ക്രമീകരണം എന്നാണ് ഔദ്യോഗിക വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക