ബാഹുബലിയെന്ന ചിത്രത്തിന് ശേഷം നടൻ പ്രഭാസിന്റെ വരാനിരിക്കുന്ന ചിത്രങ്ങളെ കുറിച്ച് വമ്പൻ പ്രതീക്ഷയാണ് ആരാധകർക്കുണ്ടായിരുന്നത്. എന്നാൽ പിന്നീടെത്തിയ സാഹൂ, രാധേ ശ്യാം എന്നീ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ തകർന്നടിയുന്നതാണ് കണ്ടത്.
വലിയ ബജറ്റിൽ ഒരുക്കിയ ചിത്രങ്ങളായിരുന്നു രണ്ടും. ഏറ്റവും പുതിയ ചിത്രം രാധേ ശ്യാമിന്റെ നഷ്ടത്തിന് പിന്നാലെ തന്റെ പ്രതിഫലത്തുകയിൽ പകുതിയും തിരിച്ചു നൽകിയിരിക്കുകയാണ് താരം. അമ്പത് കോടി രൂപ പ്രഭാസ് നിർമാതാക്കൾക്ക് തിരിച്ചു നൽകി എന്നാണ് പിങ്ക് വില്ല റിപ്പോർട്ടു ചെയ്യുന്നത്.
സിനിമയിലെ വിക്രം ആദിത്യ എന്ന റോളിന് നൂറു കോടി രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയത് എന്നാണ് റിപ്പോർട്ട്. രാധാകൃഷ്ണ കുമാറിന്റെ സംവിധാനത്തിൽ ഒരുക്കിയ ചിത്രം നിർമ്മിച്ചത് യു വി ക്രിയേഷൻസും ടി-സീരീസും ചേർന്നാണ്. പൂജ ഹെഗ്ഡെ ആണ് നായികയായെത്തിയത്. 2022 മാർച്ച് 11-ന് റിലീസിനെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. സലാർ ആണ് പ്രഭാസിന്റെ വാരാനിരിക്കുന്ന ചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക